Wednesday, August 18, 2010
Tuesday, February 16, 2010
ചെളി നിറഞ്ഞ ആ പാതയിലൂടെ വന്ന കാര്‍ ഒരു വശത്തേക്ക് ഒതുക്കി നിര്‍ത്തി. അതില്‍ നിന്നും കുട നിവര്‍ത്തി ഒരു ചെറുപ്പക്കാരന്‍ പുറത്തിറങ്ങി. നല്ല ഉയരമുള്ള ഒരു സുമുഖന്‍. കാറ്റു നല്ല പോലെ ആഞ്ഞു വീശുന്നുനുണ്ട്. നടന്നു നടന്നു അയാള്‍ അവളുടെ അടുത്ത് എത്തി, അയാളുടെ പ്രിയ തോഴിയുടെ അടുത്ത് ..... ഇതിനിടയില്‍ അയാളുടെ ഷൂസും പാന്റ്സിന്റെ അറ്റവും ചെളി കൊണ്ട് നിറഞ്ഞിരുന്നു, പക്ഷെ അയ്യാള്‍ അതൊന്നും അറിഞ്ഞതെ ഇല്ല.
'മേരീ..' അയാള്‍ അവളെ നീട്ട്ടി വിളിച്ചു. ഇല്ല അവള്‍ മിണ്ടിയില്ല.
'ഓ... പിണക്കമാണോ? പിനങ്ങല്ലേട... '
'ഞാന്‍ വരാന്‍ വൈകിയ കൊണ്ടാണോ പിണക്കം?...'
'സോറി ഡാ.. നിന്റെ പപ്പയെ കാണണ്ട എന്ന് വച്ചിട്ടാ '
'നീ എന്തെങ്കിലും ഒന്ന് മിണ്ടൂ. ഇന്നത്തെ ദിവസം നിനക്ക് ഓര്‍മ ഇല്ലേ??'
'ഇന്ന് വാലന്ടയിന്‍സ് ഡേ ആണ്. ഞാന്‍ നിനക്ക് എന്താ കൊണ്ട് വന്നത് എന്ന് നോക്കൂ . '
'നിനക്ക് എല്ലാ വര്‍ഷവും കൊണ്ടുവരരുള്ള, നിനക്ക് ഏറ്റവും ഇഷ്ടപെട്ട ചുവന്ന റോസാ പൂവ്. '
തുടരും ............
Tuesday, February 09, 2010
Monday, February 01, 2010
നമ്മുടെ കുട്ടികള്‍ ഇനി എവിടെ പഠിക്കും??
കഴിഞ്ഞ ദിവസം നമ്മുടെ ഒരു ബഹുമാനപെട്ട മന്ത്രി പറഞ്ഞൂ കുറച്ചു നാള്‍ ഇന്ത്യാക്കാര്‍ ആസ്ട്രേലിയയില്‍ പോയി പഠിക്കണ്ട എന്ന്...
ശരിയാണ് നമ്മള്‍ ഇവിടെ അധിതി ദേവോ ഭവ എന്നും പറഞ്ഞു, വിദേശികള്‍ വരുവാന്‍ എന്തും ചെയ്തും, അവരെ ആകര്‍ഷിക്കാന്‍ വേണ്ടി.. ടൂറിസം വികസനം എന്നും പറഞ്ഞും ഒക്കെ കോടികള്‍ ചിലവാക്കുന്നു. അവിടെ നമ്മുടെ നാട്ടില്‍ നിന്ന് പോകുന്നവരെ ചുട്ടു കൊള്ളുന്നു. അത്ര സംസ്കാരമുള്ള നാട്ടിലാണ് നമ്മുടെ കുട്ടികളെ പഠിക്കാന്‍ പറഞ്ഞയക്കുന്നത്!!!!!!!..
ഇവിടുത് വിദ്യാഭ്യാസം ഗുണമേന്മ ഇല്ലഞ്ഞിട്ടു ആവാം കുട്ടികളെ അങ്ങോടു പറഞ്ഞു വിടുന്നത്.. അതില്‍ നമ്മുടെ രക്ഷകര്താക്കലെ കുറ്റം പറയാനും പറ്റില്ല. ഇവിടെ പഠിപ്പിച്ചാല്‍ ഇനി നമ്മുടെ കുട്ടികളുടെ സ്ഥിതി എന്താവും എന്ന് പറയാന്‍ പറ്റില്ല.
കേരളത്തിന്റെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട.. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഇത്ര പ്രാവശ്യം സിലബസ് മാറ്റി??? പടപുസ്തകടില്‍ എന്തൊക്കെ മണ്ടതരങ്ങലാണ് എഴുതി പിടിപ്പിച്ചിരിക്കുന്നത്??? ഇപ്പൊ പഠിക്കാതെ തന്നെ പാസാവും എന്നാ സ്ഥിതി. ഗ്രടിംഗ് അല്ലെ .... സ്വന്തം പാര്‍ട്ടി കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കാന്‍ വരെ ശ്രമം നടന്നു... പിന്നെ എന്തായോ എന്തോ????
ഇപ്പൊ എല്ലാവര്ക്കും സീ.ബി.എസ.സി പഠിക്കണം. ഒഅരു വകയും അറിഞ്ഞു കൂടെങ്കിലും കുഴപ്പമില്ല , സീ.ബി.എസ.സി പഠിച്ചില്ലെങ്കില്‍ നാണക്കേടാ.. കുട്ടികള്‍ ഇങ്ങ്ലീഷ് പറഞ്ഞാ മതി. എന്റമ്മോ ഇപ്പോഴും ഒരു സെന്റെന്‍സ് പോലും ഒരു പത്താം ക്ലാസ്സുകാരന് തെറ്റ് കൂടാതെ എഴുതാന്‍ പറ്റില്ല എന്നാണ് വിധഖ്ദര്‍ പറയുന്നത്.. ഒള്ളത് പറയാമല്ലോ ഞാനും വീട്ടില്‍ ടൂഷന്‍ എടുക്കുന്നുണ്ട്.. അതുകൊണ്ട് ഇതൊക്കെ ബോധ്യപെട്ടിട്ടു തന്ന്യാ ഇത് പറയുന്നതും. എന്‍ജിനീയര്‍ ആക്കാനും, ഡോക്ടര്‍ ആക്കാനും ഒക്കെയാ ശ്രമം...
ഇന്ത്യയുടെ ഭാവി എന്താവുമോ എന്തോ???? നാല് വര്ഷം ഒരു ഗവര്‍ന്മെന്റ് എന്ജിനീയറിംഗ് കോളേജില്‍ പഠിച്ചിട്ടു വന്ന എനിക്ക് നന്നായി അറിയാം അവിടെ പഠിക്കാന്‍ വന്നാല്‍ ഉള്ള കഷ്ടപ്പാടുകളും പ്രശ്നങ്ങളും..
നൂറു കണക്കിന് എന്ജിനീയറിംഗ് കോളേജുകള്‍ ഇന്ന് ഇവിടെ ഉണ്ട്. പതിന്നയിര കണക്കിന് കുട്ടികള്‍ ഇവിടെ ചേരുന്നുണ്ട്. ഇതില്‍ എത്ര പേര്‍ പാസ്സവുന്നു എന്ന് ആരും തിരക്കാറില്ല. സത്യം പറയട്ടെ അമ്പതു ശതമാനം പോലും പാസ്സവാരില്ല. പസ്സയവര്‍ എത്ര പേര്‍ക്ക് നല്ല ജോലി കിട്ടുന്നൂ??
ഇനി ഇങ്ങനെ പോയാല്‍ ഡോക്ടര്‍മാര്‍ പെട്ടികട പോലെ സ്ഥാപനം തുടങ്ങുമോ എന്നാ എനിക്ക് പേടി.. അതുകൊണ്ട് ഒരു നേട്ടമുണ്ട് കേടോ... ഇന്ശോരന്‍സ് കംബനികല്ല്ക്ക്..
ഇതൊക്കെ മുന്‍കൂട്ടി മനസിലാക്കിയ പാവങ്ങള്‍ ആവാം വിദേശത്ത് മക്കളെ അയച്ചു പഠിപ്പിക്കാന്‍ തീരുമാനിച്ചത്. അമേരിക്കയില്‍ ചെലവ് കൂടിയത് കൊണ്ടാവും ആസ്ട്രേലിയയില്‍ മക്കളെ അയച്ചത്.. ഇനി എന്ത് ചെയ്യും???? അടുത്തത് ഇതു രാജ്യത്തിനാണ് നറുക്ക് വീഴുന്നത് എന്ന് നോക്കാം...
Saturday, January 30, 2010

ഏതോ നാട്ടു വഴി തന്‍ അനന്തതയില്‍
അന്നൊരു നാള്‍ നാം കണ്ടുമുട്ടി
പൊന്‍ പുലരിയുടെ പുതു ചലനങ്ങളോ
ശ്യാമംബരത്തിന്‍ മൂക ഭാവങ്ങലോ
അറിയില്ല നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നോ???
പിന്നെയുമൊരു ദിനം സന്ധ്യാ നേരത്ത്
നീ എന്റെ മുന്നില്‍ വന്നു നിന്നൂ
നിന്‍ മനോധ്യാനതിന്‍ കുളിര്‍ തെന്നലില്‍
സുഗന്ധമായ് ഞാന്‍ പടര്ന്നുവെന്നോ
അറിയില്ല നിന്നെ ഞാന്‍ സ്നേഹിക്കുന്നുവോ???
നീല വാനില്‍ വീണ്ടും മഴവില്‍ വിരിഞ്ഞുവോ
ശലഭങ്ങള്‍ തേന്‍ നുകരാന്‍ എത്തിയെന്നോ
ചക്രവാലതിന്‍ സീമയില്‍ മിന്നിമറഞ്ഞത്
ഒരു പാഴ് കിനാവായിരുന്നോ
അറിയില്ല അത് നീ ആയിരുന്നോ????
Friday, January 29, 2010
ഇത്രയും നാള്‍ ഞാന്‍ വിചാരിച്ചു ഇവിടെ എന്നെ കുറിച്ച് എഴുതാം എന്ന്. പക്ഷെ ഇപ്പോള്‍ ചില കാര്യങ്ങളോട് പ്രതികരിക്കണം എന്ന് തോന്നി. ചിലര്‍ എഴുതിയത് വായിച്ചപ്പോഴാണ് ഒരു പ്രചോദനം കിട്ടിയത്.
ബരാക് ഒബാമയുടെ പ്രസംഗം കേട്ടില്ലേ??? പുറം ജോലി കരാര്‍ നികുതി എടുത്തു കളയാന്‍ പോകുന്നു...
ഇന്ദ്യാക്കര്‍ക്കുള്ള ബുദ്ധി വല്ലതും അവിടെ ഉള്ളവര്‍ക്ക് ഉണ്ടോ??? ഇവിടെയുള്ളവര്‍ ജോലി ചെയ്യുന്നത് കൊണ്ടാ അവിടെ അവര്‍ സുഖ സൌകര്യത്തില്‍ ജോലി ചെയുന്നെ..
ഇന്ത്യയുടെ സാമ്പതികമായുള്ള ഉന്നതി അവര്‍ക്ക് ഭയം ഉണ്ടാക്കുന്നുണ്ട്. മറ്റൊരാള്‍ മുന്നില്‍ കയറിയാല്‍ അത് തടയാന്‍ എന്ത് കുതന്ദ്രവും അമേരിക്കക്കാരന്‍ പയറ്റും.
പക്ഷെ എന്റെ ആക്ശേപം മറ്റൊന്നാണ്. നമ്മുടെ കഴിവുള്ള ചെറുപ്പക്കാരെ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ ഇവിടെ നമുക്ക് കഴിയുന്നില്ല. എത്ര പേരാണ് ഇവിടെ ജോലി ഇല്ലാതെ നിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവിടെ ഭരണത്തില്‍ കയറിയാല്‍ തമ്മില്‍ തള്ളിനല്ലെ നേരമുള്ളൂ. സ്വന്തം പാര്‍ടിയുടെ മുഖം രക്ഷിക്കാനും പ്രവര്‍ത്തകരെ രക്ഷിക്കാനും ഇവിടെ നടത്തുന്ന പൊല്ലാപ്പുകള്‍ കണ്ടു നില്‍ക്കുന്ന ജനങ്ങളേ നിങ്ങളോട് എനിക്ക് സഹതാപം തോന്നുന്നു.
പെന്‍ഷന്‍ പ്രായം എകീകരിച്ചപ്പോള്‍ എത്രപേര്‍ പ്രതിശേതിച്ചു?? ഒരു ജോലി കിട്ടിയാല്‍ കുടുംബം രക്ഷപ്പെടും എന്ന് പറഞ്ഞു നടക്കുന്ന ചെറുപ്പക്കാരന്റെ മുന്നില്‍ റാങ്ക് ലിസ്റ്റ് എന്നാ ഉമ്മാക്കി കാണിച്ചു പറ്റിക്കുന്നു. ഇനി അടുത്തത് പെന്‍ഷന്‍ പ്രായം കൂട്ടണം പോലും... ഇത്ര നാള്‍ ആളുകളെ 'സേവിച്ചു ' മതിയാക്കാന്‍ തോന്നുന്നില്ലയിരിക്കും... എന്തിനു ഈ ക്രൂരത???
ഹെയ്തിയില്‍ അമ്പതു ലക്ഷം കൊടുത്തു, നല്ലത് തന്നെ . ഇവിടയുല്ലവന്ടെ വിശപ്പ് അടക്കിയിട്ടു വേണ്ടെ മറ്റുള്ളവരെ സഹായിക്കാന്‍???
എന്തായാലും ഒബാമയുടെ പ്രക്യാപനം ചെറിയ തോതിലെങ്കിലും ഇന്ത്യയെ ബാധിക്കും. അവിടുന്ന് കാശ് വന്നാലല്ലേ ഇവിടുള്ളവര്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റൂ. നമ്മള്‍ ഉണ്ടാകുന്ന സോഫ്റ്റ്‌വെയര്‍ വന്‍ വില കൊടുത്തു വാങ്ങാന്‍ ഇവിടെ ആരുണ്ട്??
ആര്‍ക്കു എവിടയാണ് പിഴച്ചത്??? ഒരു നല്ല ജോലി എന്ന് കരുതി കഷ്ടപെടുന്ന ബിരുദ ധാരികല്‍ക്കോ?? സ്വന്തം നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ജോലി കിട്ടണം എന്ന് കരുതി പ്രവര്‍ത്തിക്കുന്ന ഒബാമക്കോ??? അതോ ഭരിക്കാന്‍ പോലും സമയമില്ലാത്ത നമ്മുടെ ഭരണ കര്തക്കല്‍ക്കോ?? അതോ ഇതൊക്കെ വെറുതെ ഇങ്ങനെ എഴുതി സമയം കളയുന്ന നമ്മളെ പോലുല്ലവര്‍ക്കോ?????